കാട പരിപാലന കേന്ദ്രം

മാനുവല്‍ ഹാച്ചറി

ഇന്ത്യയിലെ No.1 കാട വളര്‍ത്തല്‍ കേന്ദ്രം

1988 ല്‍ ആരംഭിച്ച മാനുവല്‍ ഹാറ്റ്ച്ചറി ഇന്ത്യയിലെ ഏറ്റവും മികച്ച കാട ഉത്പാദന വിതരണ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. കാടവളര്ത്തലില്‍ ദീര്‍ഘകാല പരിജ്ഞാനത്താലും വര്‍ഷങ്ങളായുള്ള ഗവേഷണഫലമായും 320 മുട്ടകളോളം വര്‍ഷത്തില്‍ ലഭിക്കുന്ന അത്യുല്‍പാദന ശേഷിയുള്ള MLQ-2 കാടകളെ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു.

മികച്ച അത്യുല്പാദന ശേഷിയുള്ള കാടകള്‍, കാട മുട്ടകള്‍, കാട ഇറച്ചി, കാട തീറ്റ മുതലായ കാട ഉല്‍പ്പന്നങ്ങളും അതിലുപരി ജൈവ കാര്‍ഷിക മേഘലയിലെ ഏറ്റവും നല്ല വളമായ കാടവളവും നല്‍കുന്നു. കൂടാതെ കാടവളര്‍ത്തലില്‍ ശോഭിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നൂതന പരിശീലനവും സാങ്കേതിക സഹായങ്ങളും തികച്ചും സൌജന്യമായി ഞങ്ങള്‍ ലഭ്യമാക്കുന്നു

കേരളത്തിനകത്തും പുറത്തും കോഴി വളര്ത്തലിനോട് കിടപിടിക്കത്തക്കവണ്ണം കാട കൃഷി ജനകീയമായിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ കാട വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. കാടവളര്‍ത്തല്‍ ഒരു ഉത്തമ സ്വയം തൊഴിലായോ അഥവാ പാര്‍ശ്വ സംരംഭമായോ ചെയ്യാവുന്നതാണ്. ചുരുങ്ങിയ മുതല്‍മുടക്കും വര്‍ധിച്ച ആവശ്യകതയും ഹ്രസ്വകാല ലാഭവും കൂടുതല്‍ വ്യക്തികളെ കാട വളര്‍ത്തലില്‍ മുതല്‍മുടക്കുന്നതിന് ആകര്‍ഷിക്കുന്നു.

100% ജൈവം

ഹോര്‍മോണുകളോ രോഗശമനികളോ ഇല്ല- പ്രകൃതിദത്ത ആഹാരത്താല്‍ വളര്‍ത്തുന്ന കാടകള്‍

ഇന്ത്യയിലെ No.1

ഇന്ത്യയില്‍ അനുഭവസമ്പത്തേറിയ ഏറ്റവും മികച്ച കാട ഉത്പാദന വിതരണ ഗവേഷണ കേന്ദ്രം

ആദായകരമായ MLQ-2 കാടകള്‍

MLQ-2 കാടകള്‍-മാനുവല്‍ ഹാച്ചറിയിലെ ശ്രേഷ്ഠ ഇനം കാടകള്‍- വര്‍ഷത്തില്‍ 320 മുട്ടകളോളം

സൌജന്യ പരിശീലനവും സഹായവും

ലാഭകരമായ കാട പരിപാലനത്തിനായ് സാങ്കേതിക സഹായവും പരിശീലനവും സൌജന്യമായി ലഭ്യമാക്കുന്നു

1988 മുതല്‍ പ്രവര്ത്തനമാരംഭിച്ച ഒരു ജൈവ കാട പരിപാലന കേന്ദ്രം

മാനുവല്‍ 100% ജൈവ കാടകള്‍ ഹാച്ചറി

കേരളത്തിനകത്തും പുറത്തും കാട പരിപാലനത്തിന്‍റെ പ്രാധാന്യവും ജനകീയതയും കോഴി വളര്‍ത്തലിനോളം വര്‍ധിച്ചുവരുന്നു. കേരളത്തിന്റെ കാലാവസ്ഥ കാട വളര്‍ത്തലിന് വളരെ അനുയോജ്യമാണ്. കാടവളര്‍ത്തല്‍ ഒരു ഉത്തമ സ്വയം തൊഴിലായോ അഥവാ പാര്‍ശ്വ സംരംഭമായോ ചെയ്യാവുന്നതാണ്. ചുരുങ്ങിയ മുതല്‍മുടക്കും വര്‍ധിച്ച ആവശ്യകതയും ഹ്രസ്വകാല ലാഭവും കൂടുതല്‍ വ്യക്തികളെ കാട വളര്‍ത്തലില്‍ മുതല്‍മുടക്കുന്നതിന് ആകര്‍ഷിക്കുന്നു.

ഞങ്ങളുടെ ശേഷ്ട ഇനം കാടകളായ MLQ-2 കാട പരിപാലനത്തിലൂടെ ഒരുപാട് കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിച്ചതിലും കാടവളര്‍ത്തലില്‍ വിജയം കൈവരിക്കാനായതിലും ഞങ്ങള്‍ സന്തോഷിക്കുന്നു.

29 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഗവേഷണ പാഠവവും ഈ മേഖലയില്‍ വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാഭേച്ഛകൂടാതെ പകര്‍ന്നു നല്‍കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.

P.P മാനുവല്‍

മാനേജിംഗ് ഡയറക്ടര്‍ - മാനുവല്‍ ഹാച്ചറി

ജൈവ കാടകളിലൂടെ ആരോഗ്യകരമായി ജീവിക്കൂ

കാട പരിപാലന കേന്ദ്രം

പ്രസ്സ് റിലീസ്

കാടവളര്‍ത്തലില്‍ മാനുവല്‍ ഹാച്ചറിയുടെ വിജയ രഹസ്യം

കര്‍ഷകശ്രീ മാസികയിലെ ലേഖനം

മാനുവല്‍ ഹാച്ചറിയെ കുറിച്ചുള്ള ഈ വീഡിയോ കാണൂ.. കാടവളര്‍ത്തലിലെ വിജയരഹസ്യങ്ങളെ കുറിച്ച് അറിയേണ്ടവയെല്ലാം

ഏഷ്യാനെറ്റിലെ കിസ്സാന്‍ കൃഷിദീപം എന്ന പേരില്‍ സംപ്രേഷണം ചെയ്തത്.